ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവം: സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര അന്വേഷണം

 ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവം: സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര അന്വേഷണം

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസിനെതിരെയാണ് അന്വേഷണം.

സംഭവത്തെ കുറിച്ചും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെക്കുറിച്ചും ഇന്റലിജന്‍സ് ബ്യൂറോ പരിശോധിക്കും. ഗോവ രാജ് ഭവന്‍ സിറ്റി പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയേക്കും.

ഞായറാഴ്ച രാത്രി എട്ടോടെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് വച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂലിയസ് കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് ഐബി അന്വേഷണം നടത്തുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഗവര്‍ണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് ജൂലിയസ് ബോധപൂര്‍വം കാര്‍ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലീസിന്റെ വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.