കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി: കിലോയ്ക്ക് 29 രൂപ; തൃശൂരില്‍ വില്‍പന തുടങ്ങി

കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി: കിലോയ്ക്ക് 29 രൂപ; തൃശൂരില്‍ വില്‍പന തുടങ്ങി

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കേരളത്തിലെത്തി. തൃശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂര്‍ ജില്ലയില്‍ പട്ടിക്കാട്, ചുവന്നമണ്ണ്, മണ്ണുത്തി ഭാഗങ്ങളിലായി 150 ചാക്ക് പൊന്നി അരി വിറ്റു.

ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് നാഷനല്‍ കോഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ ലോറികളിലും വാനുകളിലുമായി അടുത്തയാഴ്ചയോടെ കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് എത്തിക്കാനാണ് പദ്ധതി. ഒരാഴ്ചക്കുള്ളില്‍ ഭാരത് അരി വിതരണത്തിന് ഷോപ്പുകളും തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. നാഷനല്‍ കോഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് വിതരണ ചുമതല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.