അന്ത്യോക്യാ പാത്രീയാര്‍ക്കീസ് ബാവായ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ സ്വീകരണം

അന്ത്യോക്യാ പാത്രീയാര്‍ക്കീസ് ബാവായ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ സ്വീകരണം

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിന് എത്തിയിരിക്കുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും അന്ത്യോക്യാ പാത്രീയാര്‍ക്കീസുമായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം പാത്രിയാര്‍ക്കീസ് ബാവായ്ക്ക് പതിനൊന്നിന് വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാ സഭയുടെ വരവേല്‍പ്പ് നല്‍കും.

കത്തീഡ്രല്‍ കവാടത്തില്‍ എത്തിച്ചേരുന്ന പാത്രിയാര്‍ക്കീസിനെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് പാത്രിയാര്‍ക്കീസ് ബാവ നേതൃത്വം നല്‍കും. പിന്നീട് ചേരുന്ന പൊതുസമ്മേളനത്തില്‍ പാത്രീയാര്‍ക്കീസ് ബാവായും മാര്‍ ക്ലീമീസ് കാതോലിക്കാ ബാവായും പങ്കെടുക്കും.

മലങ്കര മെത്രാപ്പോലീത്തായും യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മറ്റ് മെത്രാപ്പോലീത്തമാരും പാത്രിയാര്‍ക്കീസിനെ അനുഗമിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.