പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് ലൈസന്‍സില്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിപ്പിച്ചെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.