തൊടുപുഴ: അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടാത്തതില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ 90 വയസുകാരിക്ക് സഹായവുമായി കോണ്‍ഗ്രസ്. വണ്ടിപ്പെരിയാര്‍ - വള്ളക്കടവ് റോഡിലാണ് പൊന്നമ്മ വേറിട്ട പ്രതിഷേധം നടത്തിയത്. റോഡില്‍ കസേരയിട്ട് ഒന്നര മണിക്കൂറാണ് പ്രതിഷേധിച്ചത്.
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് പൊന്നമ്മയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നമ്മയുടെ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി.