കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധിപ്പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധിപ്പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയം-ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തിയ സൂപ്പര്‍ എക്സ്പ്രസ് ബസ്

തൃശൂര്‍: കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് തൃശൂര്‍ എത്തി, അവിടെ നിന്ന് കോട്ടയം-ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തിയ സൂപ്പര്‍ എക്സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക് പെട്ടെന്ന് തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറി. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്.

പരിക്കേറ്റവരെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു എട്ട് പേര്‍ക്ക് കൂടി പരിക്കുണ്ട്. ഇവരെ കൊടകരയിലെയും ചാലക്കുടിയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.