കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയം; കോണ്‍ഗ്രസ് സമരാഗ്‌നി യാത്രയ്ക്ക് ഇന്ന് തുടക്കം

 കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയം; കോണ്‍ഗ്രസ് സമരാഗ്‌നി യാത്രയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരാഗ്‌നി യാത്രയ്ക്ക് ഇന്ന് തുടക്കം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണ് സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്ര നയിക്കുന്നത്.

വൈകുന്നേരം നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും പര്യടനം നടത്തി 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

മുപ്പതോളം മഹാ സമ്മേളനങ്ങള്‍ സമരാഗ്‌നിയുടെ ഭാഗമായി സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നടക്കുന്ന മഹാ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളും സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും.

സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കും യാത്ര ഓരോ ദിവസവും കടന്നു പോവുക. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിക്കാഴ്ചകള്‍ നടത്തും. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ജനകീയ ചര്‍ച്ചാ സദസും സംഘടിപ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.