തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും.
കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് മാത്രമായിരിക്കും മത്സരിക്കുക. കേരള കോണ്‍ഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ സിപിഐഎം മത്സരിക്കുന്ന കോട്ടയം സീറ്റ് അവര്‍ക്ക് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ആര്‍.ജെ.ഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടക കക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം നിലപാട് എടുത്തു. സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 14 ന് ജില്ലാ കമ്മിറ്റികളുടെ യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അഭിപ്രായം തേടുമെന്നാണ് സൂചന.