മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായി മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് സമ്മേളനത്തിന് ഇന്ന് മാരാമണ്‍ മണല്‍പുറത്ത് തുടക്കമാകും. ഇന്ന് 2.30 ന് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലിത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും. ഓള്‍ഡ് കാത്തലിക് ചര്‍ച്ച് ആര്‍ച്ച് ബിഷപ് റവ. ബര്‍നാഡ് തിയഡോള്‍ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
ഡോ. ക്ലിയോഫസ് ജെ.ലാറു (യുഎസ്), പ്രഫ. മാങ്കെ ജെ.മസാങ്കോ (ദക്ഷിണാഫ്രിക്ക), ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജൊവാന്‍ ചുങ്കപ്പുര എന്നിവരാണ് മുഖ്യപ്രസംഗകര്‍.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. ബൈബിള്‍ ക്ലാസുകള്‍, പൊതുയോഗം, ഗാനശുശ്രൂഷ, കുട്ടികള്‍ക്കുള്ള യോഗം, എക്യുമെനിക്കല്‍ സമ്മേളനം, ലഹരി വിമോചന യോഗം, സാമൂഹിക തിന്മ കള്‍ക്കെതിരെയുള്ള യോഗം എന്നിവയും ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകളും നടക്കും.ഈ മാസം 18 ന് കണ്‍വന്‍ഷന്‍ സമാപിക്കും.