ബിജെപി നേതാക്കള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് മേജര്‍ രവി

ബിജെപി നേതാക്കള്‍ വിശ്വസിക്കാന്‍  കൊള്ളാത്തവരെന്ന് മേജര്‍ രവി

തിരുവനന്തപുരം: ബിജെപി നേതാക്കളില്‍ 90 ശതമാനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് പ്രമുഖ സംവിധായകനും നടനുമായ മേജര്‍ രവി.

തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. മസില് പിടിച്ചു നടക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുകയുള്ളൂവെന്നും രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി അടുത്തിടെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളില്‍ അടുത്തയിടെ മാറ്റം വരുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.