കാട്ടാന ആക്രമണം: നിയമസഭയില്‍ അടിയന്തര പ്രമേയം ഉന്നയിക്കാന്‍ പ്രതിപക്ഷം

കാട്ടാന ആക്രമണം: നിയമസഭയില്‍  അടിയന്തര പ്രമേയം ഉന്നയിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവം നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം. ടി.സിദ്ദിഖ് എംഎല്‍എയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുക.

വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ പടമല സെന്റ് അല്‍ഫോണ്‍സ പള്ളിയില്‍ നടന്നു.വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.