സ്ഫോടനത്തില്‍ നടുങ്ങി തൃപ്പൂണിത്തുറ; പടക്കശാലയിലെ സ്ഫോടനത്തില്‍ ഒരു മരണം; നിരവധിപ്പേര്‍ക്ക് പരുക്ക്

സ്ഫോടനത്തില്‍ നടുങ്ങി തൃപ്പൂണിത്തുറ; പടക്കശാലയിലെ സ്ഫോടനത്തില്‍ ഒരു മരണം; നിരവധിപ്പേര്‍ക്ക് പരുക്ക്

കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കശാലയിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. ഉത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഇവ കൊണ്ടുവന്ന വാഹനം പൂര്‍ണമായും കത്തിനശിച്ചു. പരുക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണു. ഒരു കിലോമീറ്ററിനുള്ളില്‍ ഏകദേശം 25 ഓളം വീടുകള്‍ക്ക് കോടുപാടുകളുണ്ടായി.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

തൃപ്പുണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.