ഓപ്പറേഷന്‍ ബേലൂര്‍ മഗ്ന നാലാം ദിവസത്തിലേക്ക്; സിഗ്‌നല്‍ ലഭിച്ചു, ആന മണ്ണുണ്ടി വന മേഖലയില്‍

ഓപ്പറേഷന്‍ ബേലൂര്‍ മഗ്ന നാലാം ദിവസത്തിലേക്ക്; സിഗ്‌നല്‍ ലഭിച്ചു, ആന മണ്ണുണ്ടി വന മേഖലയില്‍

മാനന്തവാടി: കൊലയാള ആന ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. ആന മണ്ണുണ്ടി വനമേഖലയ്ക്ക് സമീപത്തുണ്ടെന്നാണ് ലഭിച്ച സിഗ്നലില്‍ നിന്നും വ്യക്തമാകുന്നത്. ഇന്നലെ ആന രണ്ട് കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിച്ചത്. പ്രദേശത്ത് നിലയുറപ്പിച്ച വനപാലക സംഘം ആനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലര്‍ച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ട്. റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള ആര്‍.ആര്‍.ടി വെറ്റിനറി സംഘാംഗങ്ങളും കാടുകയറുന്നുണ്ട്. ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതിനാല്‍ ഇന്നലെ മയക്കുവടിവെയ്ക്കാന്‍ സാധിച്ചിരുന്നില്ല.

വനംവകുപ്പില്‍ നിന്നും 15 സംഘങ്ങളും പൊലീസില്‍ നിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.