തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിന് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നോര്‍ക്ക റൂട്ട്സിന് ദേശീയ അവാര്‍ഡ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് നോര്‍ക്കയെത്തേടി സ്‌കോച്ച് അവാര്‍ഡ് എത്തുന്നത്.
സാമൂഹിക നീതിയും ശാക്തീകരണവും വിഭാഗത്തിലെ ഗോള്‍ഡ് കാറ്റഗറിയിലാണ് പുരസ്‌കാരം. സ്‌കോച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കൊച്ചാറില്‍ നിന്നും നോര്‍ക്ക റൂട്ട്സ് ഡല്‍ഹി എന്‍.ആര്‍.കെ ഡെവലപ്മെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രവാസികള്‍ക്കായി ഇരുപതോളം പദ്ധതികളാണ് നിലവില്‍ നോര്‍ക്ക നടപ്പാക്കി വരുന്നത്.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികള്‍ നടപ്പാക്കിയതിനാണ് നോര്‍ക്ക റൂട്ട്സിന് കഴിഞ്ഞ വര്‍ഷം സ്‌കോച്ച് അവാര്‍ഡ് ലഭിച്ചത്.