മാനന്തവാടി: ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് ബേലുര്‍ മഖ്നയ്ക്കൊപ്പമുള്ള മോഴയാന. ഇന്ന് ഉച്ചയോടെ ദൗത്യ സംഘം ബാവലി വനമേഖലയില്‍ ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മോഴയാന ദൗത്യ സംഘത്തിന് നേരെ തിരിഞ്ഞത്.
രണ്ട് തവണയാണ് മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്തത്. ബാവലി വനമേഖലയില്‍ വച്ചായിരുന്നു ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുത്തത്. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് റാപ്പിഡ് റെസ്പോന്‍സ് ടീം ആനയെ തുരത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനയെ കൂടി കണ്ടത്. അതിന്റെ ആകാശ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്ത് വിട്ടിരുന്നു.
ബേലൂര്‍ മഖ്നയെ മയക്ക് വെടിവയ്ക്കാന്‍ ദൗത്യ സംഘത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. മറ്റൊരു മോഴയാന കൂടി രംഗത്തെത്തിയതോടെ മയക്കുവെടി വച്ച് പിടികൂടുകയെന്ന ദൗത്യം സങ്കീര്‍ണമായി തുടരുകയാണ്.