കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി; കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച ഇന്ന്

 കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി; കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായ് സംസ്ഥന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്കായി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കേരള സംഘം ഡല്‍ഹിയിലെത്തി.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്. സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായത്.

കടമെടുപ്പ് പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കടരമണി ഇക്കാര്യം അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.