കാട്ടാന ആക്രമണം: കുറുവാ ദ്വീപ് ജീവനക്കാരന്റെ നില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി

കാട്ടാന ആക്രമണം: കുറുവാ ദ്വീപ് ജീവനക്കാരന്റെ നില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുറവാ ദ്വീപ് ജീവനക്കാരന്റെ നില ഗുരുതരമായി തുടരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോളിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശസ്ത്രക്രിയക്ക് ശേഷമേ മറ്റു കാര്യങ്ങള്‍ അറിയാനാവൂ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ആരോഗ്യ നില കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.

പാക്കം കുറുവാ ദ്വീപ് പാതയില്‍ വനമേഖലയില്‍ ചെറിയമല കവലയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വിഎസ്എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീഴുകയും പിന്നാലെ വന്ന കാട്ടാന ചവിട്ടുകയുമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.