വന്യജീവി ആക്രമണം: അതിക്രമ സംഭവങ്ങളില്‍ കേസെടുത്ത് പൊലീസ്

വന്യജീവി ആക്രമണം: അതിക്രമ സംഭവങ്ങളില്‍ കേസെടുത്ത് പൊലീസ്

മാനന്തവാടി: വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടിലെ പുല്‍പ്പള്ളിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധക്കാര്‍ വനം വകുപ്പിന്റെ വാഹനത്തിന് കേടുപാട് സംഭവിപ്പിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസെടുത്തത്. പുല്‍പ്പള്ളി പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പിലെ തത്കാലിക ജീവനക്കാരനായിരുന്ന പോള്‍ കൊല്ലപ്പെട്ടതോടെയാണ് വയനാട്ടില്‍ പ്രതിഷേധം കൂടുതല്‍ ശക്തമായത്.

കൂടാതെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായാണ് പ്രതിഷേധക്കാര്‍ എത്തിയിരുന്നത്. ഇത് കൂടുതല്‍ സംഘര്‍ഷത്തിനും കാരണമായി. വനം വകുപ്പിന്റെ വാഹനം പിടിച്ചെടുത്ത പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചു വിടുകയും വാഹനത്തിന് റീത്ത് വയ്ക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.