ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജികളില്‍ വിധി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജികളില്‍ വിധി

കൊച്ചി: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎല്‍എയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സര്‍ക്കാര്‍ അപ്പീലിലുമാണ് വിധി പറയുക.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിന് ആര്‍എംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

എത്ര പ്രതികളുണ്ടെന്ന് എഫ്ഐആറില്‍ കൃത്യമായി പറയുന്നില്ലെന്നും പലരെയും കേസില്‍ പ്രതി ചേര്‍ത്തത് വ്യാജ തെളിവുകളുണ്ടാക്കിയിട്ടാണ് എന്നുമാണ് പ്രതികളുടെ വാദം.

36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി.മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഭാര്യ കെ.കെ രമ ആരോപിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.