മസാല ബോണ്ട്: ഇ.ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

മസാല ബോണ്ട്: ഇ.ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മസാലബോണ്ട് കേസില്‍ ഇ.ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കോടതിയുടെ നിരീക്ഷണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കിഫ്ബിയും തോമസ് ഐസക്കും മറുപടി ഇന്ന് നല്‍കുക.

കോടതി മുന്നോട്ടുവച്ച നിര്‍ദേശവുമായി സഹകരിക്കുമോ എന്നതാണ് ഇരുകൂട്ടരും ഇന്ന് ഹൈക്കോടതിയെ അറിയിക്കുക. മുന്നോട്ടുവച്ച ഉപാധികള്‍ ഇരുകൂട്ടരും അംഗീകരിച്ചില്ലെങ്കില്‍ കേസിന്റെ മെറിറ്റ് പരിഗണിച്ച് വിഷയത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.