എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി

തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. ഈ മാസം 23 ന് പരീക്ഷ അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സി പൊതുപരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കും.

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിച്ചിരുന്നു. ഇവ രണ്ടും 21 ന് അവസാനിക്കും.

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വര്‍ഷ പൊതു പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടു വര്‍ഷ പൊതുപരീക്ഷകളും മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.