മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ല; ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ

മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ല; ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇ.ഡി ഹൈക്കോടതിയില്‍ അറിയിച്ചു. പക്ഷേ കേസില്‍ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ എന്ന നിലപാടില്‍ ഇ.ഡി ഉറച്ച് നില്‍ക്കുകയാണ്. കൂടാതെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചു.

ഇഡിയുടെ സമന്‍സ് നിയവിരുദ്ധമാണെന്ന് തോമസ് ഐസക്ക് കോടതിയില്‍ വാദിച്ചു. ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു. തോമസ് ഐസക്കിന്റെ ഹര്‍ജി മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും.

ഇഡിക്ക് മുന്നില്‍ രേഖകളുമായി കിഫ്ബി സിഇഒക്ക് പകരം ഫിനാന്‍ഷ്യല്‍ ഡിജിഎം ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിജിഎം അജോഷ് കൃഷ്ണന്‍ ഈ മാസം 27, 28 തിയതികളില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. അതേസമയം ഡിജിഎം ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.