മട്ടന്നൂരില്‍ വീണ്ടും കരിങ്കൊടി: റോഡിലിറങ്ങി ഗവര്‍ണര്‍; തനിക്കെതിരെ നടക്കുന്നതെന്ന് എസ്എഫ്‌ഐ, പിഎഫ്‌ഐ സംയുക്ത സമരമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

മട്ടന്നൂരില്‍ വീണ്ടും കരിങ്കൊടി: റോഡിലിറങ്ങി ഗവര്‍ണര്‍; തനിക്കെതിരെ നടക്കുന്നതെന്ന് എസ്എഫ്‌ഐ, പിഎഫ്‌ഐ സംയുക്ത സമരമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍: മട്ടന്നൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ന്ന് തന്റെ അടുത്തേക്ക് വരാന്‍ എസ്എഫ്‌ഐക്കാരെ അദേഹം വെല്ലുവിളിച്ചു. വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. ഇതോടെ തന്റെയടുത്തേക്ക് വരാന്‍ ഗവര്‍ണര്‍ അവരെ വെല്ലുവിളിച്ചു. ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദേഹം തയ്യാറായില്ല.

തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാല്‍ താന്‍ റോഡിലിറങ്ങുമെന്നും അദേഹം പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതോടെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ, പിഎഫ്‌ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) സംയുക്ത സമരമാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.