കുടിശിക 42 ലക്ഷം രൂപ: കെഎസ്ഇബി ഫ്യൂസ് ഊരി; ഇരുട്ടിലായി എറണാകുളം കളക്ടറേറ്റ്

കുടിശിക 42 ലക്ഷം രൂപ: കെഎസ്ഇബി ഫ്യൂസ് ഊരി; ഇരുട്ടിലായി എറണാകുളം കളക്ടറേറ്റ്

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയാണ് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത്. ഇതോടെ കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലായത്. ഓഫീസുകളുടെ പ്രവര്‍ത്തനവും നിലച്ചമട്ടാണ്.

ഫണ്ടിന്റെ അപര്യാപ്തത കാരണം കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകള്‍ക്കും കറന്റ് ബില്‍ അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. 92,993 രൂപയാണ് വിദ്യാഭ്യാസ വകുപ്പ് മാത്രം കുടിശിക ഇനത്തില്‍ അടയ്ക്കാനുള്ളത്. ഓഫീസുകള്‍ കുടിശിക ഇനത്തില്‍ മാത്രം നല്‍കേണ്ടത് 7,19, 554 രൂപയാണ്.

തികച്ചും അസാധാരണമായ സാഹചര്യമാണ് എറണാകുളം കളക്ടറേറ്റില്‍ നിലനില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.