അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണമായും നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍; വര്‍ക്കലയില്‍ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണമായും നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍; വര്‍ക്കലയില്‍ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കൊല്ലം: വര്‍ക്കല ചാവര്‍കോട് 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെ ഒഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടിലാണ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിസരത്ത് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണമായും നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു.

ഇയാള്‍ക്ക് കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.