കവളപ്പാറ ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം; ഉന്നതതല സമിതി രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

 കവളപ്പാറ ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരം; ഉന്നതതല സമിതി രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കവളപ്പാറയില്‍ ദുരന്തത്തിന് ഇരയായവരുടെ ഭൂമി സാധാരണ നിലയിലാക്കുകയോ ഉചിതമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന ആവശ്യത്തില്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി ജിയോളജി, ഹൈഡ്രോളജി, കൃഷി, ദുരന്തനിവാരണം എന്നീ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ടതാവണം സമിതിയെന്നും കോടതി നിര്‍ദേശിച്ചു.

രണ്ട് മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിക്കാരെ ഓരോരുത്തരെയും കേട്ട ശേഷം രണ്ട് മാസത്തിനുള്ളില്‍ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കണം. തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തങ്ങളുടെ സ്ഥലങ്ങള്‍ സാധാരണ നിലയിലാക്കുകയോ ഭൂമിയും കൃഷിയും നശിച്ചതിന് മതിയായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.