ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ.എം ഷാജി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ.എം ഷാജി

മലപ്പുറം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സിപിഎം നേതാവുമായിരുന്ന പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. മലപ്പുറത്ത് നടന്ന മുസ്ലീം ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ.എം ഷാജി ആരോപിച്ചു. ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തന്‍ ആയിരുനെന്നും അദേഹം പറഞ്ഞു.

ഫസല്‍ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സിപിഎമ്മാണ്. കൂടാതെ ഷുക്കൂര്‍ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുനെന്നും കെ.എം ഷാജി ആരോപിച്ചു.

ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ഭക്ഷ്യ വിഷബാധയേറ്റായിരുന്നു മരണം. ജയിലില്‍ ആയിരിക്കെ കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതും വിവാദമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.