മാനന്തവാടി: വയനാട്ടില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനും ജില്ലയുടെ നോഡല്‍ ഓഫീസറായി പുതിയ സി.സി.എഫ് ചുമതലയേറ്റു. പാലക്കാട് സി.സി.എഫ് കെ.വിജയാനന്ദാണ് ചുമതലയേറ്റെടുത്തത്.
ഇപ്പോള്‍ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. പിന്നീട് പൂര്‍ണ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി വിജയാനന്ദിനെ നിയമിക്കുമെന്നാണ് അറിയുന്നത്.
മാനന്തവാടിയിലെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഓഫീസിലാണ് താത്കാലിക ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. വാര്‍ റൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വൈകാതെ സജ്ജീകരിക്കും.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് വയനാടിന് മാത്രമായി സി.സി.എഫ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തീരുമാനമായത്.