ക്വലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ പുതിയ സര്‍വീസ് ആരംഭിച്ചു

ക്വലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ പുതിയ സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: ക്വലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ പുതിയ സര്‍വീസ് ആരംഭിച്ചു. ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ആദ്യ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ വിമാനത്തെ ഫോളോ മി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാത്രി 11:50 ന് എത്തുന്ന വിമാനം പുലര്‍ച്ചെ 12:25 ന് തിരിച്ചു പോകും.

ഓസ്‌ട്രേലിയ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ ഉള്‍പ്പെടെ 100ലധികം രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.