തൃശൂര്‍: കുതിരാനില്‍ ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുകള്‍ പിടികൂടി. മൂന്നേമുക്കാല്‍ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും പിടിച്ചെടുത്തു.
തൃശൂര്‍ പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ദേശീയ പാതയില്‍ ആഡംബര കാര്‍ വളഞ്ഞാണ് ഇരുവരേയും പിടികൂടിയത്.
പീച്ചി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.