കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

വയനാട്: പടമലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പുല്‍പ്പള്ളി സുരഭി കവല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ജോബി ജോര്‍ജാണ് ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപകരമായ പോസ്റ്റിട്ടത്.

കുട്ടിയുടെ പിതാവ് മരിച്ചത് നന്നായി എന്ന തരത്തിലായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ പോസ്റ്റ്. മൂന്ന് ദിവസം മുന്‍പ് കേന്ദ്രമന്ത്രിയും സംഘവും അജീഷിന്റെ കുടുംബത്തിനെ സന്ദര്‍ശിച്ചിരുന്നു. ഇവരോട് കുട്ടി തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവക്കുകയും ചെയ്തു. ഈ വാര്‍ത്ത സംബന്ധിച്ച ഒരു പോസ്റ്റിന് ചുവടെയാണ് കുട്ടിക്കെതിരെ മോശമായ കമന്റിട്ടത്. വായിക്കാന്‍ അറയ്ക്കുന്ന തരത്തിലുള്ള അസഭ്യവര്‍ഷമാണ് പോസ്റ്റിന് ചുവടെയുള്ള നേതാവിന്റെ കമന്റ്.

വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന മന്ത്രിമാരുടെ സംഘം രണ്ട് കുടുംബങ്ങളേയും സന്ദര്‍ശിച്ചത്. അന്ന് വലിയ പ്രതിഷേധങ്ങളും വയനാട്ടില്‍ അരങ്ങേറിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.