കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വീണ്ടും കസ്റ്റംസ് സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും വന്ന പാലക്കാട് സ്വദേശി രജീഷ് ആണ് പിടിയിലായത്. ഷൂസിനകത്ത് പ്രത്യേക അറയുണ്ടാക്കി നിറം മാറ്റിയ സ്വര്‍ണം പേസ്റ്റ് രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്.
340 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. മാലിയില്‍ നിന്നും വന്ന വിമാനത്തിന്റെ ടോയ്ലറ്റില്‍ 500 ഗ്രാം സ്വര്‍ണമായിരുന്നു പിടികൂടിയത്.