തങ്ങൾ രാജാവാണെന്ന് തോന്നുമ്പോഴാണ് ജനത്തെ മുഴുവൻ നേരവും തൻ്റെ 'തിരുമുഖം' കാണിക്കാൻ വൈദികൻ ശ്രമിക്കുന്നതെന്നും ഏകാഗ്രതയും ധ്യാന മനസ്സും നഷ്ടപ്പെട്ടതുകൊണ്ടാണ് തന്നിഷ്ടം പിൻന്തുടരുന്ന രാജവേഷം കെട്ടുന്നവരായി വൈദികർ മാറിയതെന്ന് ഫാ. ജോഷി മയ്യാറ്റിൽ അഭിപ്രായപ്പെട്ടു.
കെസിബിസി ബൈബിൾ കമ്മീഷൻ്റെയും, കേരള കാത്തലിക് ബൈബിൾ കമ്മീഷൻ്റെയും സെക്രട്ടറിയാണ് ഫാ. ജോഷി മയ്യാറ്റിൽ.
സിനഡ് നിശ്ചയിച്ച ഏകീകൃത വി. കുർബാന അർപ്പിക്കാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന കുറിപ്പിലാണ് ലത്തീൻ സഭാഗംകൂടിയായ ഫാ. ജോഷി മയ്യാറ്റിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മാർപാപ്പാ അർപ്പിക്കുന്ന വി. കുർബാനയാണ് തങ്ങൾ പിന്തുടരുന്നതെന്ന സോഷ്യൽ മീഡിയായിലൂടെയുള്ള പ്രചരണത്തിനും അദ്ദേഹം രൂക്ഷമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്.