ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി; സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം തുടങ്ങി

ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി;  സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ച് തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന  ചടങ്ങില്‍ നൂറ് പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

രാവിലെ കൃത്യം ഒന്‍പത് മണിക്ക് തന്നെ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി. കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണര്‍ പ്രശംസിച്ചു. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡിന് നാല് സോണുകളായി തിരിച്ചായിരുന്നു സുരക്ഷയൊരുക്കിയത്. ഓരോ സോണിന്റെയും മേല്‍നോട്ട ചുമതല അസി.കമ്മിഷണര്‍മാര്‍ക്കായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് സ്പെഷ്യല്‍ സ്ട്രൈക്കിംഗ് ഫോഴ്‌സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.