ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ ആലപ്പുഴ ചാത്തനാട് ഷിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതില്‍ തകര്‍ക്കുകയും വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു.
ആലപ്പുഴ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.
ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി. ജനറല്‍ ആശുപത്രി ഡ്യൂട്ടി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.