തൃശൂര്‍: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ മുന്‍ ചാന്‍സലര്‍ റവ. ഫാ. ആന്റണി കൊള്ളന്നൂര്‍ (69) നിര്യാതനായി. തൃശൂര്‍ അതിരൂപതാംഗമായ ഫാ. ആന്റണി കൊള്ളന്നൂര്‍ 2004 മുതല്‍ 15 വര്‍ഷക്കാലം സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്ത് ചാന്‍സലറായിരുന്നു.
സഭയുടെ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദേഹം തൃശൂര്‍ അതിരൂപതയിലും കല്യാണ്‍ രൂപതയിലും ജൂഡീഷ്യല്‍ വികാര്‍, ചാന്‍സലര്‍, ഇടവക വികാരി, ഡയറക്ടര്‍ തുടങ്ങി വിവിധ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.
സംസ്‌ക്കാരം ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. സംസ്‌ക്കാര ശുശ്രൂഷകളില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍പങ്കെടുക്കും.