ഷഹ്നയുടെ മരണത്തില്‍ പ്രതിയായ റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം

ഷഹ്നയുടെ മരണത്തില്‍ പ്രതിയായ റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം

കൊച്ചി: ഡോ. ഷഹ്നയുടെ മരണത്തില്‍ പ്രതിയായ ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഷഹ്നയുടെ ആത്മഹത്യാ കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. കേസില്‍ റുവൈസിന് കോടതി ജാമ്യം നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.