തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നല്‍കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുന്‍ഗണനാ ക്രമത്തില്‍ മാറി നല്‍കും.
കൂടാതെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 13,560 തൊഴിലാളികളുടെ വേതനം നല്‍കുന്നതിനായാണ് തുക അനുവദിച്ചത്.
കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രുപ വരെ വേതനം ലഭിക്കുന്നതില്‍ കേന്ദ്ര വിഹിതം 600 രുപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്.