ജോസഫ് വൈറ്റില അനുസ്മരണം പിഒസിയില്‍

 ജോസഫ് വൈറ്റില അനുസ്മരണം പിഒസിയില്‍

കൊച്ചി: പച്ചയായ മനുഷ്യരുടെ ജീവിതാനുഭവം അസാധാരണ ശൈലിയില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു കഥാകാരനായിരുന്നു ജോസഫ് വൈറ്റില എന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം.

മധുരം സായന്തനം എന്ന മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മ എറണാകുളം പിഒസിയില്‍ സംഘടിപ്പിച്ച ജോസഫ് വൈറ്റില അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

ജോഷി ജോര്‍ജ്, ജോര്‍ജ് ജോസഫ് കെ, കലൂര്‍ ജോസഫ്, സംവിധായകന്‍ കണ്ണന്‍ താമരക്കുളം, ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. തോമസ് തറയില്‍, ജോസഫ് ജൂഡ് എന്നിവര്‍ സംസാരിച്ചു.

അരിവാള്‍ എന്ന സിനിമയുടെ സംവിധായകന്‍ അനീഷ് പോളിനെ ചടങ്ങില്‍ ആദരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.