''കോണ്‍ഗ്രസാണ് തന്റെ പാര്‍ട്ടി, പത്മജയും അനിലും ബിജെപിയില്‍ ചേര്‍ന്നത് അവരുടെ തീരുമാനം'; ചാണ്ടി ഉമ്മന്‍

 ''കോണ്‍ഗ്രസാണ് തന്റെ പാര്‍ട്ടി, പത്മജയും അനിലും ബിജെപിയില്‍ ചേര്‍ന്നത് അവരുടെ തീരുമാനം'; ചാണ്ടി ഉമ്മന്‍

മുംബൈ: പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് പ്രതികരണവുമായി ചാണ്ടി ഉമ്മന്‍. അവരുടെ ബിജെപി പ്രവേശനം എന്നത് അവരുടെ തീരുമാനമാണെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

കോണ്‍ഗ്രസാണ് തന്റെ പാര്‍ട്ടിയെന്നും രാഹുല്‍ ഗാന്ധിയാണ് തന്റെ നേതാവെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. മാത്രമല്ല കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദേഹം പങ്കുവച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതുപോലൊരു പ്രസ്താവന താന്‍ ഒരിക്കലും നടത്തില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യവാരമാണ് മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ മകള്‍ പത്മ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം സഹോദരന്‍ കെ. മുരളീധരന് ബിജെപിയിലേക്ക് പരവതാനി വിരിച്ചിട്ടാണ് താന്‍ പോന്നിട്ടുള്ളതെന്ന് പത്മജ വേണുഗോപാല്‍ ഇന്നലെ പറഞ്ഞിരുന്നു. മുരളീധരന്‍ പല കാര്യങ്ങളും വൈകി ചിന്തിക്കുന്നയാളാണ്. കരുണാകരന്റെ മകളായതുകൊണ്ട് കോണ്‍ഗ്രസില്‍ താന്‍ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടുവെന്നും പത്മജ പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.