എന്‍എച്ച്എം ആശ പ്രവര്‍ത്തകരുടെ ശമ്പളവും ഹോണറേറിയവും സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറും അനുവദിച്ചു

എന്‍എച്ച്എം ആശ പ്രവര്‍ത്തകരുടെ ശമ്പളവും ഹോണറേറിയവും സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറും അനുവദിച്ചു

തിരുവനന്തപുരം: എന്‍എച്ച്എം ആശ പ്രവര്‍ത്തകരുടെ ശമ്പളവും ഹോണറേറിയവും വിതരണം ചെയ്യാന്‍ 40 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024-25 ലെ ലീവ് സറണ്ടറും അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് പിഎഫില്‍ ലയിപ്പിക്കും.

കേരളത്തില്‍ എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയും നാലുമാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം എന്‍എച്ച്എം ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ശമ്പളവും പ്രതിഫലവും കുടിശികയായി. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷത്തെ സംസ്ഥാന വിഹിതത്തില്‍ നിന്ന് അടിയന്തിരമായി തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.