മൂന്നാറില്‍ പടയപ്പ വഴിയോരക്കട തകര്‍ത്തു

മൂന്നാറില്‍ പടയപ്പ വഴിയോരക്കട തകര്‍ത്തു

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും ഒറ്റയാന്‍ പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട പടയപ്പ തകര്‍ത്തു. കടയിലെ ഭക്ഷണ സാധനങ്ങളും കാട്ടാന ഭക്ഷിച്ചു.

രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്. പടയപ്പ റോഡില്‍ നിലയുറപ്പിച്ചതിനാല്‍ അല്‍പനേരം വാഹന ഗതാഗതം തടസപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.