തൃശൂര്‍ ചാവക്കാട് വന്‍ തീപിടിത്തം; മൂന്ന് കടകള്‍ കത്തി നശിച്ചു

തൃശൂര്‍ ചാവക്കാട് വന്‍ തീപിടിത്തം; മൂന്ന് കടകള്‍ കത്തി നശിച്ചു

തൃശൂര്‍: ചാവക്കാട് നഗരത്തിലെ തീപിടിത്തത്തില്‍ മൂന്ന് കടകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. അഗ്നിശമന സേനയുടെ ഗുരുവായൂര്‍, കുന്നംകുളം, പൊന്നാനി സ്റ്റേഷനുകളില്‍ നിന്നായി എത്തിയ എട്ട് യൂണിറ്റും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചാവക്കാട് പൊലീസും ചേര്‍ന്നാണ് തീ അണക്കാന്‍ ശ്രമിച്ചത്.

നഗരത്തിലെ ട്രാഫിക് ഐലന്റ്റിന് വടക്ക്-കിഴക്ക് മൂലയിലെ അസീസ് ഫുട് വെയര്‍, ടിപ്പ് ടോപ്പ് ഫാന്‍സി സെന്റര്‍, ടെക്സ്റ്റയില്‍ ഷോപ്പ് എന്നിവണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഓടുമേഞ്ഞ പഴയ കെട്ടിടത്തിലായിരുന്നു ഇവ പ്രവര്‍ത്തിച്ചിരുന്നത്. ചെരിപ്പ് കടയുടെ പിന്‍ഭാഗത്ത് നിന്നാണ് തീ ആദ്യം ഉയര്‍ന്നത്.

കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.