കവി പ്രഭാ വര്‍മ്മയ്ക്ക് സരസ്വതി സമ്മാന്‍; പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

കവി പ്രഭാ വര്‍മ്മയ്ക്ക് സരസ്വതി സമ്മാന്‍; പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

ന്യൂഡല്‍ഹി: കെ.കെ ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മയ്ക്ക്. രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. അധികാരവും കലയും തമ്മില്‍ സ്‌നേഹദ്വേഷമായ സംഘര്‍ഷമാണ് കവിതയുടെ ഉള്ളടക്കം. നേരത്തെ ബാലാമണി അമ്മ, അയ്യപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുണ്ട്.

15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പ്രതികരിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണയ നടപടികള്‍ക്ക് നേതൃത്വം വഹിച്ചത്. 22 ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ പുരസ്‌കാരത്തിനായി പരിഗണിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.