കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ച് വീണയാള്‍ മരിച്ചു

കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ച് വീണയാള്‍ മരിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ച് വീണയാള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു അപകടം. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് വീണ മനോജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.