താന്‍ പറഞ്ഞ ഫോട്ടോ വ്യാജമല്ല, ഒറിജിനലാണ്; തന്റെ ആരോപണം ഇ.പി തന്നെ ശരി വെച്ചെന്ന് വി.ഡി സതീശന്‍

താന്‍ പറഞ്ഞ ഫോട്ടോ വ്യാജമല്ല, ഒറിജിനലാണ്; തന്റെ ആരോപണം ഇ.പി തന്നെ ശരി വെച്ചെന്ന് വി.ഡി സതീശന്‍

പറവൂര്‍: എല്‍ഡിഎഫ് കണ്‍വീനന്‍ ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ടും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെന്ന തന്റെ ആരോപണം ഇ.പി തന്നെ ശരി വെച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇത്തരം ബിസിനസ്് നടത്തുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അറിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. താന്‍ പറഞ്ഞ ഫോട്ടോ വ്യാജമല്ല, ഒറിജിനലാണ്. വ്യാജ ഫോട്ടോ കാട്ടി താന്‍ പറഞ്ഞ ഫോട്ടോ ഇതാണെന്ന് പറയേണ്ടതില്ലെന്നും ഇ.പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയായി അദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള കേരളത്തിലെ മൂന്ന് നാല് ബിജെപി സ്ഥാനാര്‍ഥികള്‍ മിടുമിടുക്കരാണെന്ന് ജയരാജന്‍ പറയുന്നു. ബിജെപിയ്ക്ക് കേരളത്തില്‍ ഇത്രയധികം സ്പേസ് ഉണ്ടാക്കുന്നതിന് വേണ്ടി സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് അന്വേഷിച്ചപ്പോഴാണ് വളരെ അടുത്ത ബിസിനസ് ബന്ധം വരെയുണ്ടെന്നത് കണ്ടെത്തിയതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.