'കളമശേരി മോഡല്‍' കൊല്ലത്തും; കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

 'കളമശേരി മോഡല്‍' കൊല്ലത്തും;  കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

കൊല്ലം : കളമശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം. 13 ഉം 14 ഉം വയസുള്ള കുട്ടികള്‍ക്കാണ് കൂട്ടുകാരുടെ മര്‍ദ്ദനമേറ്റത്. കളിയാക്കിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം.

കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി കുട്ടികള്‍ പറഞ്ഞു. മര്‍ദ്ദിക്കുന്നവരും പ്രായപൂര്‍ത്തിയാകാ

ഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റ കുട്ടികളും മര്‍ദ്ദിച്ചവരും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.