കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി

കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച നടക്കും. സംസ്ഥാനങ്ങള്‍ക്ക് പൊതു വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ ലേലമാണിത്.

ഈ മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനല്‍കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം അനുവദിച്ച 13,068 കോടിയില്‍ ഇനി എടുക്കാന്‍ ശേഷിച്ച തുകയാണിത്.

പണമില്ലാത്തതിനാല്‍ ട്രഷറി ക്യൂവിലേക്ക് മാറ്റിയ മാര്‍ച്ച് 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനല്‍കാന്‍ ധനവകുപ്പ് ഉത്തരവിട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മൂന്നാം ഗഡുവായ 1850 കോടിയും അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി അയഞ്ഞതോടെ കൂടുതല്‍ ചെലവുകള്‍ക്ക് ധനവകുപ്പ് അനുമതി നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.