പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നു കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 88.58 രൂപയും തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90നും അടുത്തായി. തിരു

വനന്തപുരം നഗരത്തില്‍ ഡീസല്‍ വില 82 രൂപ 65 പൈസയിലെത്തി. കൊച്ചിയില്‍ പെട്രോള്‍ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസല്‍ വില 80 രൂപ 77 പൈസയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ സാഹചര്യത്തിലാണ് എന്ന കമ്പനികൾ ഇങ്ങനെ ഇന്ധനവില കൂട്ടുന്നത് എന്നതാണ് അതിശയം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.