രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം

രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം

തൃശൂര്‍: നിറത്തിന്റെ പേരിലെ വിവാദത്തിന് പിന്നാലെ നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കലാമണ്ഡലത്തില്‍ നിന്ന് ലഭിച്ച ക്ഷണത്തില്‍ രാമകൃഷ്ണന്‍ സന്തോഷ് പങ്കുവച്ചു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് അദേഹം പ്രതികരിച്ചു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയായിരുന്നു രാമകൃഷ്ണന്‍.

കലാമണ്ഡലം സത്യഭാമ എന്ന ന്യത്താധ്യാപിക ഒരു അഭിമുഖത്തിനിടെയാണ് ആര്‍എല്‍വി രാമകൃഷ്ണനെ വ്യക്തിഹത്യ ചെയ്തത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ രാമകൃഷണന് പരസ്യ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ സത്യഭാമ ഉറച്ച് നില്‍ക്കുകയും ചെയ്തു.

അന്തരിച്ച മലയാള ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ സഹോദരനാണ് ആര്‍എല്‍വി രാമകൃഷ്ണന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.